Connect with us

Kerala

ചേര്‍ത്തലയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ആലപ്പുഴ | ചേര്‍ത്തലയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്തി.. ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുതിയകാവ് പടിഞ്ഞാറെ ചാണിയില്‍ പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

കുടുംബകലഹത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.കൊലപാതകത്തിന് ശേഷം പ്രജിത്ത് സ്വമേധയാ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Latest