Connect with us

Covid19

'ലോക ആരോഗ്യ സംഘടന പക്ഷപാതം കാണിക്കുന്നു'; ഫണ്ട് നല്‍കില്ലെന്ന് ട്രംപിന്റെ ഭീഷണി

Published

|

Last Updated

വാഷിങ്ടണ്‍ | കൊവിഡ് വൈറസ് ആഗോളതലത്തില്‍ ദുരന്തം വിതക്കവെ ലോക ആരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡബ്ല്യു എച്ച് ഒ ക്ക് ഫണ്ട് നല്‍കില്ലെനാനണ് ട്രംപിന്റെ ഭീഷണി. കൊവിഡ് വൈറസ് മഹാമാരിയില്‍ ചൈനയോട് ഡബ്ല്യു എച്ച് ഒക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. കൊവിഡ് വൈറസ് വ്യാപനം തടയുന്നതില്‍ ഡബ്ല്യു എച്ച് ഒ പരാജയപ്പെട്ടുവെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോക ആരോഗ്യ സംഘടനക്ക് പ്രധാനമായും ഫണ്ട് എത്തുന്നത് അമേരിക്കയില്‍നിന്നാണ്. ലോക ആരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം ഫണ്ട് എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല

ട്വിറ്ററിലൂടെയും ട്രംപ് ലോകാരോഗ്യ സംഘടനക്കെതിരെ രംഗത്തെത്തി. “അവരുടെ പ്രധാന ധനസഹായം അമേരിക്കയാണ്. എന്നിട്ടും അത് ചൈനകേന്ദ്രീകൃതമാണ്. ഞങ്ങള്‍ക്ക് അത് ഒരു നല്ലരൂപം നല്‍കും. ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്..?” ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യയേയും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. മരുന്ന് കയറ്റുമതി നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ പ്രതികാര നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

Latest