Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്ഷേത്ര ദര്‍ശനം; ബിജെപി എംഎല്‍എക്കെതിരെ കേസ്

Published

|

Last Updated

മുംബൈ | ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ക്ഷേത്രദര്‍ശനം നടത്തിയ ബിജെപി എംഎല്‍എക്ക് എതിരേ കേസ്. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംഎല്‍എ ആയ സുജിത് സിംഗ് താക്കൂറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. സോലാപൂര്‍ ജില്ലയിലെ പാണ്ഡാര്‍പുരിലെ ക്ഷേത്രത്തിലാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ എംഎല്‍എ ദര്‍ശനം നടത്തിയത്.

ഈ മാസം നാലാം തീയതിയാണ് എംഎല്‍എ ക്ഷേത്ര ദര്‍ശനം നടത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും പേര്‍ക്കൊപ്പമെത്തിയ എംഎല്‍എ ചിത്രങ്ങളും എടുത്തിരുന്നു. ഐ പി സി, ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ പ്രകാരമാണ് എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, ലോക്ക് ഡൗണ്‍ സമയത്ത് ക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഒരു ലംഘനവും നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ വാദം