Connect with us

Covid19

തമിഴ്‌നാട്ടില്‍ 69 പേര്‍ക്ക്കൂടി കൊവിഡ്; 63 പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ 69 പേര്‍ക്ക്കൂടി കൊവിഡ് വൈറ്‌സബാധ സ്ഥിരീകരിച്ചു. ഇതില്‍ 63 പേരും നിസാമുദ്ദീനിനെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം 690 ആയി.19 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍കൂടി മരിച്ചതോടെ വൈറസ് ബാധയില്‍ ആകെ മരണം ഏഴായി ഉയര്‍ന്നുവെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പരിശോധനകളുടെ എണ്ണത്തെ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നുംകേസുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട് പരമാവധി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അവര്‍ ബീല രാജേഷ് പറഞ്ഞു

Latest