Connect with us

Alappuzha

അമ്പലപ്പുഴയില്‍ 1800 കിലോ പഴകിയ മത്സ്യം പിടികൂടി

Published

|

Last Updated

ആലപ്പുഴ | അമ്പലപ്പുഴയില്‍ ഐസ് പ്ലാന്റില്‍ ഫോര്‍മാലിന്‍ കലര്‍ത്തി സൂക്ഷിച്ചിരുന്ന 1800 കിലോ മത്സ്യം പിടികൂടി. അമ്പലപ്പുഴ വളഞ്ഞ വഴി ജംഗ്ഷന്‍ ഭാഗത്തെ ഷെഹാന്‍ ഐസ് പ്ലാന്റില്‍ നിന്നാണ് വലിയ മത്സ്യങ്ങള്‍ പിടികൂടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗവും ഫിഷറീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് രണ്ടു മാസത്തോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടിച്ചെടുത്തത്. ചീഞ്ഞ മത്സ്യങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വില്‍ക്കാനായി പഴകിയ മത്സ്യങ്ങള്‍ എത്തിച്ച ഒ എം ആര്‍ ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ജില്ലയിലെ ചിലയിടങ്ങളില്‍ പഴകിയ മത്സ്യം വില്‍ക്കുന്നതായി പരാതികളുയര്‍ന്നതോടെയാണ് പരിശോധന നടത്തിയത്.

---- facebook comment plugin here -----

Latest