Connect with us

Covid19

ചെലവ് ചുരുക്കണം; പ്രധാന മന്ത്രിയും മന്ത്രിമാരുമെല്ലാം ഒരു വര്‍ഷത്തേക്ക് വിദേശ യാത്രകള്‍ ഒഴിവാക്കണം: സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡുമായി ബന്ധപ്പെട്ട രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് പ്രധാന മന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാറിന്റെ ചെലവ് ചുരുക്കി ഫണ്ടിലേക്ക് പണം കണ്ടെത്തണം. മുഖ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം വിദേശ യാത്ര ഒഴിവാക്കണം. തന്റെ നിര്‍ദേശങ്ങളടങ്ങിയ കത്ത് സോണിയ പ്രധാന മന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

അടുത്ത ഒരു വര്‍ഷത്തേക്ക് പരസ്യ-പ്രചാരണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവാക്കരുതെന്നും സോണിയ നിര്‍ദേശിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചാരണവും മാത്രം ഇളവ് നല്‍കി തുടരാം. പുതിയ പാര്‍ലിമെന്റ് മന്ദിരവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളും നിര്‍മിക്കാനുള്ള പദ്ധതികളും താത്ക്കാലികമായി നിര്‍ത്തിവെക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഒഴികെയുള്ള എല്ലാ പദ്ധതി ചെലവും 30 ശതമാനം വെട്ടിച്ചുരുക്കണം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പി എം കെയര്‍ ഫണ്ട് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു. ചെലവിലെ സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താന്‍ ഇത് സഹായകമാകും. എം പി ഫണ്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് നിര്‍ദേശങ്ങളുമായി സോണിയ രംഗത്തെത്തിയത്.

---- facebook comment plugin here -----

Latest