Connect with us

National

പവന് 32,800; സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. ഗ്രാമിന് 4100 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് വില 32,800 രൂപയിലെത്തി. മാര്‍ച്ച് ആറിലെ 32,320 എന്ന റെക്കോര്‍ഡാണ്‌ തകര്‍ക്കപ്പെട്ടത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സാമ്പത്തികമായി തകരുമെന്ന് ആശങ്ക ഉയര്‍ന്നതോടെയാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചത്.