Connect with us

Kozhikode

മദ്‌റസാ അധ്യാപകർക്ക് വേതനം ലഭിച്ചെന്ന് ഉറപ്പ് വരുത്തണം: സുന്നി വിദ്യാഭ്യാസ ബോർഡ്

Published

|

Last Updated

കോഴിക്കോട് | സമൂഹത്തിന് വിശുദ്ധ ദീനിന്റെ ബാലപാഠവും ഖുർആനും പഠിപ്പിക്കുന്ന മുഴുവൻ മദ്റസാ അധ്യാപകർക്കും കഴിഞ്ഞ മാസത്തെ വേതനം ലഭിച്ചെന്ന് മാനേജിംഗ് കമ്മിറ്റികൾ ഉറപ്പു വരുത്തണമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

സമൂഹത്തിൽ ഏറ്റവും കുറഞ്ഞ വേതനത്തിന് സേവനം ചെയ്യുന്ന ഒരു വിഭാഗമാണ് മുഅല്ലിംകൾ. ഇസ്‌ലാമിക അധ്യാപനം നടത്തുക എന്നതിലുപരി മതചിഹ്നങ്ങളും സംസ്‌കാരവും നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന അവരിൽ മഹാ ഭൂരിഭാഗവും ജീവിതത്തിന് മറ്റ് വഴികളില്ലാത്തവരും സ്വന്തമായി വീടോ മറ്റ് ജീവിത സൗകര്യങ്ങളോ ഇല്ലാത്തവരുമാണ്. ഇത്തരം ആളുകളോട് ഔദാര്യവും ദയയും കാണിക്കണമെന്നും നേതാക്കൾ പറഞ്ഞു.

Latest