Connect with us

Covid19

അബൂദബി ക്രിമിനല്‍ കോടതികളിലെ വിചാരണ വീഡിയോയിലൂടെയാക്കി

Published

|

Last Updated

അബൂദബി | വൈറസ് വ്യാപനത്തെ നേരിടുന്നതിനിടയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി അബൂദബി ക്രിമിനല്‍ കോടതികളിലെ വിചാരണ വീഡിയോയിലൂടെയാക്കി. കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ വെര്‍ച്വല്‍ കോടതി സംവിധാനത്തിലൂടെ നടപടികളുടെ ഭാഗമാക്കും. വിദൂര വ്യവഹാര പദ്ധതി വിചാരണ ഡിജിറ്റലായി നടക്കാന്‍ അനുവദിക്കും. വിധിന്യായങ്ങള്‍ നല്‍കുന്നതിനു മുമ്പ് ജഡ്ജിമാര്‍ക്ക് കേസുകള്‍ തത്സമയം കേള്‍ക്കാന്‍ കഴിയും. സാമൂഹിക ഇടപെടല്‍ പരിമിതപ്പെടുത്തുന്നതിനും രാജ്യത്ത് അണുബാധ നിരക്ക് പരിമിതപ്പെടുത്താന്‍ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ള യു എ ഇ സര്‍ക്കാറിന്റെ സ്റ്റേ-ഹോം നിയമത്തിന് അനുസൃതമായാണ് ഹൈടെക് വിചാരണ.

ഹിയറിംഗുകളില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കും പ്രതികള്‍ക്കും പരാതിക്കാര്‍ക്കും നിയമോപദേശകനും തത്സമയ വീഡിയോ ലിങ്ക് ലഭ്യമാക്കും. ഏപ്രില്‍ 16 വരെ കാസേഷന്‍ കോടതി, അപ്പീല്‍ കോടതി, പൊതുജന വ്യവഹാരങ്ങള്‍ നടക്കുന്ന കോടതികള്‍ എന്നിവയിലെ എല്ലാ ജുഡീഷ്യല്‍ ഹിയറിംഗുകളും താത്ക്കാലികമായി നിര്‍ത്തിവെക്കും.