Connect with us

Covid19

അണുനശീകരണത്തിന് റോബോട്ട് ഉപയോഗിച്ച് അബൂദബി പോലീസ്

Published

|

Last Updated

അബൂദബി | കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി നടത്തുന്ന അണുനശീകരണത്തില്‍ റോബോട്ടിനെ ഉപയോഗിച്ച് അബൂദബി പോലീസ്. തദ്വീറുമായി ചേര്‍ന്നാണ് സിവില്‍ ഡിഫന്‍സ് റോബോട്ട് വഴി അണുനാശിനി തളിക്കുന്നതും റോഡുകളും പൊതു സ്ഥലങ്ങളും വൃത്തിയാക്കുന്നതും. അണുനാശിനി തളിക്കുന്ന സമയത്ത് സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്ക് ആവശ്യമായ പിന്തുണയുമായി പോലീസും രംഗത്തുണ്ട്. റോബോട്ട് അണുനാശിനി തളിക്കുന്ന വീഡിയോ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ അവരുടെ വീടുകളില്‍ താമസിക്കണമെന്നും അടിയന്തര സാഹചര്യത്തിലോ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്നും പോലീസും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു.

ഭാരവാഹങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശിക്കാംഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ട്രക്ക് ഉള്‍പ്പെടെ ഭാരവാഹനങ്ങള്‍ക്ക് ഏതുസമയത്തും നഗരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി അബൂദബി പൊലീസ് അറിയിച്ചു. ദേശീയ അണുനശീകരണ പദ്ധതി നീട്ടിയ പശ്ചാത്തലലത്തില്‍ നഗരത്തില്‍ തിരക്കൊഴിഞ്ഞതിനാലാണ് നടപടി. നേരത്തെ തിരക്കുള്ള സമയങ്ങളായ രാവിലെ 6.30 മുതല്‍ 9 വരെയും ഉച്ചക്കുശേഷം 3 മുതല്‍ 6 വരെയുമായിരുന്നു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.