Connect with us

National

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ വേണമെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വ്യാപനം തടുന്നതിനായി ഏര്‍പ്പെടുത്തി ലോക്ക് ഡൗണ്‍ 14ന്‍ പിന്‍വലിക്കാനിരിക്കെ ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ കേന്ദ്രത്തെ അറിയിച്ച് തുടങ്ങി. ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടാണ് ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, അസം, തെലുങ്കാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ അറിയിച്ചത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഛത്തീസ്ഗഢ് അറിയിച്ചു. മറ്റ് സംസ്ഥാനക്കാര്‍ക്ക് പ്രവേശന പെര്‍മിറ്റ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അസം സര്‍ക്കാറും അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളും ഉടന്‍ തങ്ങളുടെ നിലപാട് അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ കേന്ദ്രമന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് സമിതി ചര്‍ച്ച നടത്തും.

Latest