Connect with us

Covid19

ഇന്ത്യയിലും കൊവിഡ് വലിയ തോതില്‍ പടരുന്നു; 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 354 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് 19 വൈറസ് മൂലം രോഗം ബാധിക്കുന്നവരുടെ എണ്ണം മറ്റ് ലോകരാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും വലിയ തോതില്‍ ഉയരുന്നു. ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നുണ്ടെങ്കിലും രോഗികളുടെ വലിയ വര്‍ധനവ് ആശങ്ക ഏറ്റുന്നതാണ്. സമൂഹ വ്യാപനം സംബന്ധിച്ച് ചില ആരോഗ്യ വിദഗ്ദര്‍ നല്‍കിയ മുന്നറിയിപ്പും ഗൗരവതരമാണ്. ഇന്ത്യയില്‍ ഇതുവരെ 4421 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 354 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 114 പേര്‍ വൈറസ് മൂലം മരണപ്പെട്ടു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമെല്ലാം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. അതേ സമയം ദിവസവും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.

രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ 49 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഉണ്ടായത്. മാര്‍ച്ച് 10നും 20 ഇടയിലുള്ള പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് േെരാഗികളുടെ എണ്ണം 50ല്‍ 190 ലേക്കെത്തി. മാര്‍ച്ച് അവസനത്തോടെ ഇത് 1397 ആയി. എന്നാല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസം വന്‍ കുതിച്ചുകയറ്റാണ് ഉണ്ടായത്. 120 ശതമാനം വര്‍ധനവാണ് ഈ അഞ്ച് ദിവസം രേഖപ്പെടുത്തിയത്. ഏപ്രില്‍ നാല് ആയപ്പോഴേക്കും 3072 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനമാണ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുന്നതിന് കാരണമായത്. ഒപ്പം മഹാരാഷ്ട്രയില്‍ മുംബൈയിലെ ആരോഗ്യ രംഗത്തുണ്ടായ പാളിച്ചയും സ്ഥിതി രൂക്ഷമാക്കുകയായിരുന്നു. തബ്ലീഹ് സമ്മേളനത്തില്‍ പങ്കെടുത്ത ചലര്‍ ഇപ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറായിട്ടില്ലെന്നാണ് അസം പറയുന്നത്. ഇത്തരക്കാര്‍ക്ക് എതിരെ നരഹത്യക്ക് കേസെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരോട് ഇന്ന് രാവിലെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest