Connect with us

Covid19

മോര്‍ച്ചറികള്‍ തിങ്ങിനിറയുന്നു; അമേരിക്കയെ കണ്ണീരിലാഴ്ത്തി കൊവിഡ്

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസ് മൂലം അമേരിക്ക തകരുന്നു. ഓരോ മണിക്കൂറിലും നിരവധി പേര്‍ മരിച്ച് വീഴുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഭരണകൂടം വിറങ്ങലിച്ച് നില്‍ക്കുകയാണ്. രാജ്യത്ത് വരാനിരിക്കുന്നത് കൂട്ടമരണത്തിന്റെ ദിനങ്ങളാണന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ്നല്‍കിയതിന് മരണ സംഖ്യ പതിനായിരം കടന്നു. 10,817 പേര്‍ മരിച്ച് വീണു. 24 മണിക്കൂറിനിടെ മാത്രം 1255 പേര്‍. ആകെ മരണത്തില്‍ ഇറ്റലിയും സ്‌പെയിനുമാണ് യു എസിന് മുന്നിലുള്ളത്. വെറും ആറാഴ്ചക്കൊണ്ടാണ് യുഎസില്‍ മരണം പതിനായിരം കടന്നത്.

രോഗവ്യാപനത്തിന്റെ വ്യാപതി എനിയും വ്യക്തമായി മനസിലായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മിഷിഗണിലെ ആശുപത്രികളില്‍ അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ മൂന്ന് ദിവസത്തേക്ക് കൂടി മാത്രമേയുള്ളൂവെന്ന് അവിടുത്തെ ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. ന്യൂഓര്‍ലിയാന്‍സിലെ മോര്‍ച്ചറികള്‍ ഇതിനോടകം തിങ്ങിനിറഞ്ഞു. സഹായം വേണമെന്നും അധികൃതര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൊറോണ ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ച ന്യൂയോര്‍ക്കില്‍ ഈ ആഴ്ച കൂടുതല്‍ മരണനിരക്കുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം അയ്യായിരത്തോളം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. 367,004 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 19,671 പേര്‍ മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടിയത്.

എന്നാല്‍ സ്‌പെയിനിലും ഇറ്റലിയിലും ഇന്നലെ മരണ നിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായത് ആശ്വാസമായി. സ്‌പെയിനില്‍ 700 ഉം ഇറ്റലിയില്‍ 636ഉം മരണങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ആകെ മരണം 16523 ആയി. സ്‌പെയിനില്‍ 13341 പേര്‍ മരിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 833 മരണം ഇവിടെയുണ്ടായി. ഇതോടെ ഫ്രാന്‍സിലെ ആകെ മരണം 8,911 ആയി. ബ്രിട്ടനില്‍ ഇന്നലെ 439 പേര്‍ മരിച്ച് മൊത്തം മരണം 5373 ആയിട്ടുണ്ട്. ജര്‍മനിയില്‍ 226 മരണമാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 1,346,566 ആയി. മരണം 74,697 ഉം. വിവിധ രാജ്യങ്ങളിലായി 278,695 പേര്‍ രോഗമുക്തി നേടി.

Latest