Connect with us

Kerala

സിനിമ നടന്‍ ശശി കലിംഗ അന്തരിച്ചു

Published

|

Last Updated

കോഴിക്കോട് | പ്രശസ്ത ചലച്ചിത്ര നടന്‍ ശശി കലിംഗ എന്ന വി ചന്ദ്രകുമാര്‍ (59) അന്തരിച്ചു. കര്‍ള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയാണ് മരിച്ചത്.
പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്റുപ്പി എന്നിവയാണ് പ്രധാന സിനിമകള്‍. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.

25 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച ശശി 500 ല്‍ അധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1998ലാണ് ശശി ആദ്യമായി ക്യാമറക്കു മുന്നിലെത്തുന്നത്. “തകരച്ചെണ്ട”യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി.പിന്നീട് “പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ” എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനാണ്.പ്രഭാവതിയാണ് ഭാര്യ.

 

Latest