Connect with us

Kerala

സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി |  മലയാളത്തിലെ എക്കാലത്തേയും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ എം കെ അര്‍ജുനന്‍ (84) മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്നരക്കാണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് പുള്ളുരുത്തി ശ്മശാനത്തില്‍ നടക്കും.

1958ല്‍ നാടകേ മഖലയിലൂടെയായിരുന്നു എം കെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി ഭാസ്‌കരന്റെ “കറുത്ത പൗര്‍ണ്ണമി”യിലൂടെ സിനിമാ പ്രവേശം. 200 ഓളം സിനിമകളില്‍ നിന്നായി അറുനൂറോളം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കി. 2017ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്‌കാരം. എ ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു.

ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി ഭാസ്‌കരന്‍, ഒ എന്‍ വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹം ചിട്ടപ്പെടുത്തിയ “ചെമ്പകത്തൈകള്‍ പൂത്താല്‍” എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ചു.
ശ്രീകുമാരന്‍ തമ്പിഎം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്. പാടാത്ത വീണയും പാടും, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ചെമ്പകത്തൈകള്‍ പൂത്ത, പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍, മല്ലികപ്പൂവിന്‍ മധുരഗന്ധം എന്നിങ്ങനെ ഹിറ്റുകളുടെ ഒരു നിരതന്നെ ഇരുവരും ചേര്‍ന്ന് തീര്‍ത്തിരുന്നു.