Connect with us

Covid19

കൊവിഡെന്ന് സംശയം; റിയാദില്‍ മലയാളി മരിച്ചു

Published

|

Last Updated

റിയാദ് | റിയാദിലെ സഊദി-ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മരിച്ചു. കുണ്ടോട്ടി പറമ്പില്‍ പീടിക പുതിയകത്ത് പരേതരായ കെ എന്‍ പി മുഹമ്മദ്, ഫാത്വിമ ദമ്പതികളുടെ മകന്‍ സഫ്വാനാണ് (41) മരിച്ചത്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സഊദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.

റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഫ്‌വാന്‍. സന്ദര്‍ശക വിസയില്‍ മാര്‍ച്ചിലാണ് റിയാദിലെത്തിയത്. ഭാര്യ: ഖമറുന്നിസ

Latest