Connect with us

Covid19

കൊവിഡ് പ്രതിരോധം; നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ദുബൈ

Published

|

Last Updated

ദുബൈ | കൊവിഡ് വൈറസ് പ്രതിരോധത്തിന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി ദുബൈ. രണ്ടാഴ്ചത്തേക്ക് 24 മണിക്കൂറും യാത്രാ നിയന്ത്രണത്തിന് ഭരണകൂടം ഉത്തരവിട്ടു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ലെന്ന് ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

അതേസമയം, യൂണിയന്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഭക്ഷ്യ-മരുന്ന് വിതരണം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പതിവു പോലെ പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ പോകാന്‍ പാടുള്ളൂവെന്ന നിര്‍ദേശവും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസ് ബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കുന്ന നടപടി തുടരും.

---- facebook comment plugin here -----

Latest