Connect with us

Covid19

ഇന്നലെ മാത്രം കൊവിഡ് മരണം 1480;ഭീതിയോടെ അമേരിക്കന്‍ ജനത

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് വൈറസ് അമേരിക്കയില്‍ ഇന്നലെ മാത്രം 1480 പേരുടെ ജീവനെടുത്തതോടെ രാജ്യത്ത് കൊവിഡ് ഭീതി ഉയരുകയാണ്. രാജ്യത്ത് ഇതുവരെ 7406 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. വൈറസ് ബാധയില്‍ ഒരു ദിവസം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും അമേരിക്കയിലും പ്രതിസന്ധി നേരിടുകയാണ്. നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാകാതെ കെട്ടിക്കിടക്കുകയാണ്. രോഗം പകരുമെന്ന ഭയത്താല്‍ മിക്ക ഫ്യുണറല്‍ ഹോം ജീവനക്കാരും സംസ്‌കാരത്തില്‍നിന്നും മാറിനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ആഗോളതലത്തില്‍ രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് ലക്ഷത്തിനടുത്തെത്തി. വെള്ളിയാഴ്ചയിലെ റിപ്പോര്‍ട്ടുകളനുസരിച്ച് 1,098,006 പേരില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 82,745 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 59,140 ആയി.

ഇറ്റലിയില്‍ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. സ്‌പെയിനില്‍ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി. 1,120 പേര്‍ 24 മണിക്കൂറിനിടെ ഫ്രാന്‍സില്‍ മരിച്ചു. ഇതോടെ അവിടെ ആകെ മരിച്ചവരുടെ എണ്ണം 6507 ആയി. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലാണ് ഫ്രാന്‍സിലെ 50 ശതമാനത്തോളം മരണവും.

യുകെയില്‍ 684 പേര്‍ വെള്ളിയാഴ്ച മരിച്ചു. ആകെ മരണം 3605 ആയി. അതേ സമയം തന്നെ ലോകത്ത് ഇതുവരെ 228,405 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.

Latest