Connect with us

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും താപതരംഗ സാധ്യത; ഞായറും തിങ്കളും വേനല്‍ മഴ പെയ്‌തേക്കും

Published

|

Last Updated

പത്തനംതിട്ട | തൃശൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ ഇന്നും നാളെയും താപതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കാമെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിക്കും മുകളിലായിരുന്നു. ഇന്നലെ ചൂട്. അതേസമയം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനല്‍ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.

Latest