Connect with us

Covid19

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് 19; ആകെ രോഗബാധയുണ്ടായവരില്‍ 191 പേരും വിദേശത്ത് നിന്ന് വന്നവര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം ആളുകള്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനനന്തപുരത്തും കോഴിക്കോട്ടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

265 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗബാധുണ്ടായ 191 പേര്‍ വിദേശതത് നിന്ന് വന്നവരും 7 പേര്‍ വിദേശികളുമാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 26 രോഗികളുടെ ഫലം നെഗറ്റീവായി. ഇതില്‍ നാല് വിദേശികളും ഉള്‍പ്പെടും.

1,64,130 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,63,508 പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 123 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. 7,965 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 7256 എണ്ണത്തിലും രോഗബാധയില്ല എന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Latest