Connect with us

Kozhikode

രോഗികൾക്ക് ആശ്രയമായി ഐ പി എഫ് മെഡികെയർ

Published

|

Last Updated

കോഴിക്കോട് | ഇന്റഗ്രേറ്റഡ് പ്രൊഫഷനൽസ് ഫോറം ( ഐ പി എഫ്) കേരള സെൻട്രൽ സെനറ്റ് എസ് വൈ എസ് സാന്ത്വനത്തിന്റെ സഹകരണത്തോടെ ആരംഭിച്ച മെഡി കെയർ കൊറോണ കാലത്ത് രോഗികൾക്ക് വലിയ ആശ്വാസമാകുന്നു. ഐ പി എഫ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 15 റീജ്യനുകളിലേയും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രധാന ടൗണുകൾ 80 ചാപ്റ്ററുകളാക്കി തിരിച്ചാണ് മെഡി കെയർ സംവിധാനിച്ചിരിക്കുന്നത്.

വിവിധ മേഖലകളിൽ സ്‌പെഷ്യലിസ്റ്റുകളായ ഡോക്ടർമാരോട് നിശ്ചിത സമയങ്ങളിൽ രോഗികൾക്ക് ഫോണിലും വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളിൽ പരിഹാരം തേടുന്നത്തിനുള്ള സൗകര്യമാണ് മെഡി കെയറിലൂടെ ഒരുക്കിയിട്ടുള്ളത്. വിവിധ മാനസിക പ്രശ്‌നമുള്ളവർക്ക് കൗൺസലിംഗ് സൗകര്യവും ഇതിലൂടെ ലഭ്യമാക്കും.

തികച്ചും സൗജന്യമായി നൽകുന്ന ഈ സേവന പദ്ധതിയിൽ നിരവധി വിദഗ്ധ ഡോക്ടർമാർ കർമ നിരതരാണ്.
www.ipfonline.org എന്ന വെബ്‌സൈറ്റ് വഴിയും syssanthwanam ഫേസ്ബുക് ലിങ്ക് വഴിയും ഈ സംവിധാനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് ചെയർമാൻ ഡോ.മുഹമ്മദ് ഹനീഫയും കൺവീനർ ഡോ.അബ്ദുർറഊഫും അറിയിച്ചു.

Latest