Connect with us

Covid19

കൊവിഡ് ഐസ്വലേഷന്‍ കേന്ദ്രങ്ങളാകാന്‍ ട്രെയിന്‍ കോച്ചുകള്‍; 20,000 കോച്ചുകളിലായി 3.5 ലക്ഷം ബെഡുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ട്രെയിന്‍ കോച്ചുകളില്‍ കൊവിഡ് ഐസ്വലേഷന്‍ വാര്‍ഡുകളും നിരിക്ഷണ മുറികളും സജ്ജമാക്കുന്നതിന് റെയില്‍വേ നടപടികള്‍ തുടങ്ങി. 20,000 കോച്ചുകളിലായി 3.2 ലക്ഷം ബെഡുകള്‍ സജ്ജീകരിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യഘട്ടമായി 5000 കോച്ചുകളില്‍ നവീകരണ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.

ആദ്യ ഘട്ടത്തില്‍ 80,000 ബെഡുകള്‍ സജ്ജീകരിക്കാന്‍ സാധിക്കും. ഒരു കോച്ചില്‍ 16 ഐസ്വലേഷന്‍ ബെഡുകളാണുണ്ടാകുക. നോണ്‍ എസി – ഐസിഎഫ് സ്ലീപ്പര്‍ കോച്ചുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കോച്ചിലുള്ള ഒരു ഇന്ത്യന്‍ സ്‌റ്റൈല്‍ ടോയ്‌ലറ്റ് ബാത്‌റൂം ആക്കി മാറ്റും. ഇതില്‍ ബക്കറ്റ്, മഗ്ഗ്, സോപ്പ് ഡിസ്‌പെന്‍സര്‍ എന്നിവയുണ്ടാകും. ബക്കറ്റില്‍ വെള്ളം നിറയ്ക്കാന്‍ സാധിക്കുന്ന ഉയരത്തില്‍ ടാപ്പ് സജ്ജീകരിക്കും.

കോച്ചിലെ ബാത്ത്‌റൂമിനോട് ചേര്‍ന്നുള്ള ക്യാബിന്‍ മെഡിക്കല്‍ സ്‌റ്റോര്‍/പാരാ മെഡിക്‌സ് ഏരിയ ആയി ഉപയോഗപ്പെടുത്തും. രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളും ഇതിനുള്ളില്‍ സജ്ജീകരിക്കും. കോച്ചിലെ മിഡില്‍ ബര്‍ത്തുകള്‍ ഒഴിവാക്കും.