Connect with us

Saudi Arabia

സഊദിയില്‍ 154 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു; രോഗമുക്തിനേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ്

Published

|

Last Updated

ദമാം  |സഊദിയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗമുക്തിനേടിയവരുടെ എണ്ണത്തില്‍ വാന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി തിങ്കളാഴ്ച്ച പുതുതായി 49 പേര്‍ കൂടി രോഗ മുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 115 ആയി ഉയര്‍ന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ആയതായും ,രോഗബാധിതരില്‍ 12 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ബാക്കിഉള്ളവര്‍ തൃപ്തികരമായ ആരോഗ്യവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു .സംശയാസ്പദമായ കേസുകളോ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും,കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലന്നും അദ്ദേഹം പറഞ്ഞു

പുതുതായി രോഗം കണ്ടെത്തിയവരില്‍ മക്ക (40) ദമാം (34) റിയാദ് (22),മദീന (22),ജിദ്ദ (9), ഹുഫൂഫ് (6) അല്‍ഖോബാര്‍ (6 ) ഖത്വീഫ് (5 ) ത്വാഇഫ് (2 ) തബൂക്ക്, ബുറൈദ, യാംബു, അല്‍റസ്, ഖമീസ് മുശൈത്ത്, ദഹ്‌റാന്‍, സാംത, ദവാദ്മി എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

രോഗബാധിതരായ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്നതിന് സഊദിഭരണാധികാരിയും , തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയ പറഞ്ഞു

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും ,ഞങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതില്‍ രാജാവ് പ്രത്യേകം താത്പര്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവെന്ന് റിയാദിലെ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ ആസ്ഥാനത്ത് ആരോഗ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്