Connect with us

International

ഇറാഖിലെ കിര്‍ക്കുക്ക് താവളത്തില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറി

Published

|

Last Updated

ബാഗ്ദാദ്  | ഇറാഖില്‍ നിന്നും അമേരിക്കയുടെ മൂന്നാം ബറ്റാലിയന്‍ പിന്‍മാറി. ബാഗ്ദാദിലെ വടക്കന്‍ സൈനിക താവളത്തിലെ സൈനികരാണ് അയല്‍രാജ്യമായ ഇറാനുമായുള്ള യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പിന്മാറിയതെന്ന് വാഷിംഗ്ടണ്‍ അറിയിച്ചു

ഇറാഖിലെ രണ്ട് സ്ഥലങ്ങളില്‍ തങ്ങളുടെ സൈന്യത്തെ ശക്തിപ്പെടുത്താനുള്ള അമേരിക്കയുടെ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടിയായാണ് ഉപേക്ഷിച്ച മൂന്നാമത്തെ സൈനിക കേന്ദ്രം ,
വടക്കന്‍ ഇറാഖ് പ്രവിശ്യയായ കിര്‍ക്കുക്കിലെ കെ 1 താവളം ഇറാഖിലെ സൈന്യത്തിന് സഖ്യസേന കൈമാറിയതായും ,1.1 മില്യണ്‍ ഡോളറിന്റെ ഉപകരണങ്ങള്‍ ഇറാഖിന് കൈമാറിയതായി കേണല്‍ മൈല്‍സ് കാഗിന്‍സ് പറഞ്ഞു

സഖ്യസേനയായ കെ 1 എയര്‍ ബേസ്.2019 ഡിസംബര്‍ അവസാനത്തില്‍ താവളത്തില്‍ ബാഗ്ദാദ് വിമാന താവളത്തില്‍ നടന്ന റോക്കറ്റ് ആക്രമണത്തിന് ശേഷം നിരവധി തവണയാണ് അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാനില്‍ നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടി വന്നത് . ആക്രമണത്തില്‍ നിരവധി അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു . ഇറാനിലെ സൈനിക കമാന്‍ഡറായ ജനറല്‍ ഖാസിം സുലൈമാനിയുടെയും ,മുതിര്‍ന്ന ഇറാഖ് മിലിഷ്യ നേതാവായ അബു മഹ്ദി അല്‍ മുഹന്ദിസിനെയും അമേരിക്കന്‍ സൈന്യം ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ച് റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെടുത്തിയതാണ് അമേരിക്കയുടെ പിന്മാറ്റത്തിന് കാരണം

പടിഞ്ഞാറന്‍ ഇറാഖിലെ രണ്ട് താവളങ്ങളില്‍ നിന്ന് സൈനികരെ പിന്‍വലിക്കല്‍ വരും ദിവസങ്ങളില്‍ ആസൂത്രണം ചെയ്യുമെന്നും സൈനികരെ ഇതുവരെ രാജ്യത്തെ മറ്റ് താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ഇവര്‍ നാട്ടിലേക്ക് പോകുമെന്നും ഇറാഖിലെ അമേരിക്കന്‍ സൈനിക വക്താവ് അറിയിച്ചു .പുതിയ പിന്മാറ്റത്തെ പതിനേഴ് വര്‍ഷം മുന്‍പ് അമേരിക്ക ഇറാഖില്‍ നടത്തിയ അധിനിവേശത്തിനും , യുദ്ധങ്ങള്‍ക്കും ഇതോടെ അറുതിവരുമെന്നാണ് സൂചന നല്‍കുന്നത് .പിന്‍വലിക്കല്‍ നടപടികള്‍ തുടരുന്നതിനാല്‍ സൈനിക പരിശീലനങ്ങളും ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ട്

---- facebook comment plugin here -----

Latest