Connect with us

National

മഹാരാഷ്ട്രയില്‍ കൊവിഡ് മരണം ഒമ്പതായി; 215 പേര്‍ രോഗബാധിതര്‍

Published

|

Last Updated

മുംബൈ  |മഹാരാഷ്ട്രയില്‍ കൊവിഡ് ബാധമൂലമുള്ള മരണം ഒമ്പതായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുകയായിരുന്ന പൂനെ സ്വദേശിയായ 52കാരനാണ് ഇന്ന് മരിച്ചത്. ഇതോടെ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം നാലായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര

92 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതില്‍ 12 എണ്ണം മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 215 ആയി ഉയര്‍ന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 37 ജയിലുകളില്‍ നിന്ന് 601 തടവുകാരെ മഹാരാഷ്ട്ര സര്‍ക്കാര്‍ വിട്ടയച്ചിരുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 1071 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേര്‍ മരിച്ചതായും ആരോഗ്യ സെക്രട്ടറി അറിയിച്ചു.