Connect with us

Covid19

പായിപ്പാട്ടെ സംഭവത്തിന് പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു; പോലീസുകാരുടെ ക്ഷേമം ഉറപ്പ് വരുത്തും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |പായിപ്പാട്ടെ അഥിതി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. ഇതിന് പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു. കേരളം കൊവിഡ് പ്രതിരോധത്തില്‍ നേടിയ മുന്നേറ്റം താറടിച്ച് കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്‌ .അഥിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച രണ്ട് പേര്‍ മലപ്പുറത്ത് പിടിയിലായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

അതിഥി തൊഴിലാളികള്‍ ഒരിടത്തും പട്ടിണി കിടക്കേണ്ട അവസ്ഥയില്ല. അവര്‍ കഴിക്കുന്ന ഭക്ഷണം നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തേണ്ടത് കരാറുകാരുടെ ചുമതലയാണ്. ഇവര്‍ക്ക് ടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കും. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ നിയോഗിക്കും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അക്ഷീണം പ്രയത്‌നിക്കുന്ന പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കും. ഇതിനായി സായുധസേന ഡിജിപിക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പോലീസുകാര്‍ക്കും ദിവസേന എസ്എംഎസ് നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.