Connect with us

Covid19

കൊവിഡ് നിയന്ത്രണം ലംഘിച്ച് മകളുടെ വിവാഹം; ലീഗ് വനിതാ നേതാവിനെതിരെ കേസ്

Published

|

Last Updated

മലപ്പുറം | ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് മകളുടെ വിവാഹം നടത്തിയ മുസ്‌ലിം ലീഗ് വനിതാ നേതാവ് നൂര്‍ബിന റഷീദിനെതിരെ കേസെടുത്തു. മാര്‍ച്ച് 21നാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. മാര്‍ച്ച് 14നു അമേരിക്കയില്‍ നിന്ന് എത്തിയ നൂര്‍ബിനയുടെ മകനോട് നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് ലംഘിച്ച് വിവാഹ ചടങ്ങില്‍ ഇദ്ദേഹവും പങ്കെടുത്തു.

നിയന്ത്രണങ്ങള്‍ കണക്കിലെടുക്കാതെ വിവാഹ ചടങ്ങില്‍ 50 ലേറെ പേര്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, നിയന്ത്രണങ്ങള്‍ പാലിച്ച് ലളിതമായാണ് വിവാഹം നടത്തിയതെന്നും തനിക്കെതിരെ കേസെടുത്തതിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നും നൂര്‍ബിന പറഞ്ഞു.