Connect with us

Covid19

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്; നടപടി കര്‍ശനമാക്കി പോലീസ്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണ നടപടികള്‍ സംസ്ഥാനത്ത് കര്‍ശനമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പോലീസ് പരിശോധന നടത്തിവരികയാണ്.

എവിടെ, എന്തു കാര്യത്തിനാണ് പോകുന്നതെന്ന സത്യവാങ്മൂലം കൈവശമില്ലാത്തവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയതിന് വിരുദ്ധമായ കാര്യത്തിനാണ് പോയതെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. അനാവശ്യമായി സഞ്ചരിക്കുന്നവരുടെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയാണ്. ഇനി 21 ദിവസ ലോക്ഡൗണ്‍ പരിധി കഴിഞ്ഞാല്‍ മാത്രമെ വാഹനം വിട്ടുകൊടുക്കൂ. രണ്ടുതവണ നിയമം ലംഘിച്ചാല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും.

Latest