Connect with us

Covid19

കൊവിഡ് 19 പ്രതിരോധം: ജി 20 അടിയന്തര യോഗം ഇന്ന്; മോദി പങ്കെടുക്കും

Published

|

Last Updated

ദുബൈ | കൊവിഡ് 19 വൈറസ് ബാധ് മനുഷ്യസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപന നടപടികള്‍ ആലോചിക്കുന്നതിനുമായി ജി 20 രാജ്യങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അസാധാരണ യോഗം നടക്കുക. സഊദി ഭരണത്തലവന്‍ സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തില്‍ പങ്കെടുക്കും.

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡിനെ തടയാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനമെടുക്കും.

Latest