Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ചു;കൊച്ചിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് രാത്രി കടകള്‍ തുറന്ന മൂന്ന് പേര്‍ അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടല്‍ ഉടമകളുള്‍പ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുല്‍ സലാം, നിസാര്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

വൈകിട്ട് 5 ന് ശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് നെടുമ്പാശേരി സി ഐ . പി എം ബൈജു അറിയിച്ചു.

Latest