Connect with us

National

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശ് മുഖ്യമന്ത്രിയായി ബി ജെ പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് സ്ഥാനമേല്‍ക്കും. രാത്രി ഒമ്പതിന്‌ ഭോപ്പാല്‍ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നു കണ്ട് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിനു പിന്നാലെയാണ് ചൗഹാന്റെ സ്ഥാനാരോഹണം നടക്കുന്നത്.

മധ്യപ്രദേശിന്റെ നാലാമത്തെ മുഖ്യമന്ത്രിയായാണ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്കു ജ്യോതിരാദിത്യ സിന്ധ്യക്കു പിന്തുണ പ്രഖ്യാപിച്ച് 22 എം എല്‍ എമാര്‍ രാജിവച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായത്.

Latest