Connect with us

Covid19

പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധിത കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി എസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് പരീക്ഷകള്‍ മുഴുവന്‍ നിര്‍ത്തിവച്ചു കൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമെ ആശുപത്രിയില്‍ പ്രവേശനം നല്‍കാവൂവെന്നും വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും നിര്‍ദേശത്തിലുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി സുപ്രീം കോടതിയും ഹൈക്കോടതിയും അടച്ചിട്ടുണ്ട്.