Connect with us

Kasargod

കൊവിഡ്; മുന്‍കരുതല്‍ അഭ്യര്‍ഥനകള്‍ നിര്‍ത്തി- വിലക്ക് ലംഘിക്കുന്നവരെ പോലീസ് നേരിടാന്‍ തുടങ്ങി

Published

|

Last Updated

കാസര്‍കോട് |  കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്കുകളെ മറികടക്കുന്നവര്‍ക്കെതിരെ പോലീസ് നേരിടാന്‍ തുടങ്ങി. ചാലക്കുടിയില്‍ വിലക്ക് മറികടന്ന് കുര്‍ബാന നടത്തിയ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നിരോധനജ്ഞ ലംഘിച്ച് റോഡിലിറങ്ങിയവരെ പോലീസ് അടിച്ചോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ല. ഇതിന്റെ സമയം കഴിഞ്ഞു. ഇനി ശക്തമായ നടപടിയഉണ്ടാകും. പോലീസ് വിലക്ക് ലംഘിക്കുന്നവരെ കായികമായി നേരിടുമെന്നും കാസര്‍കോട് കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു.

കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ തുറക്കും. ഇല്ലെങ്കില്‍ തുറപ്പിക്കും. “ഇനി നന്നാവു”മെന്നും കലക്ടര്‍ അറിയിച്ചു. ജാഗ്രതാതല സമിതികള്‍ പഞ്ചായത്തുകളില്‍ സജീവമാണ്. വാഹനങ്ങള്‍ പരിശോധിക്കും. അനാവശ്യ യാത്രകള്‍ പാടില്ല. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ചലാക്കുടിക്ക് സമീപമുള്ള ഒരു പള്ളിയിലാണ് വൈദികന്‍ ഇന്ന് രാവിലെ വിശ്വാസികളെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയത്. സംഭവത്തില്‍ ഫാ പോളി പടയോട്ടി എന്ന വൈദികനാണ് അറസ്റ്റിലായത്. കുര്‍ബാനയില്‍ പങ്കെടുത്ത നൂറിലതിനകം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.

Latest