Connect with us

Gulf

കൊവിഡ്: എല്ലാ യാത്രാ വിമാനങ്ങളും യു എ ഇ നിര്‍ത്തിവെച്ചു

Published

|

Last Updated

ദുബായ് |  കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്ര വിമാനങ്ങളും ട്രാന്‍സിറ്റ് വിമാനങ്ങളും യു എ ഇ നിര്‍ത്തിവെച്ചു. രണ്ടാഴ്ചത്തേക്കാണ് താത്കാലിക നിരോധനമെന്ന് നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചു.

തീരുമാനം 48 മണിക്കൂറിനുള്ളില്‍ പ്രാബല്യത്തില്‍വരും. കാര്‍ഗോ, എമര്‍ജന്‍സി ഇവാക്വേഷന്‍ വിമാനങ്ങളെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യ പ്രതിരോധ മന്ത്രാലയം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

 

 

Latest