Connect with us

Covid19

'പ്രതിരോധം തീര്‍ത്ത് കൊവിഡിനെ തുരത്തൂ'; ബോധവത്ക്കരണ വീഡിയോയുമായി പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കൈ വൃത്തിയായി കഴുകുന്നതുള്‍പ്പെടെയുള്ള ചെറിയ സ്റ്റെപ്പുകളാണ് വീഡിയോയിലുള്ളത്. വൈറസ് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇതില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)യുടെ മാര്‍ഗ നിര്‍ദേശ പ്രകാരം കൈ കഴുകേണ്ടതെങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഡെമോണ്‍സ്‌ട്രേഷനും വീഡിയോയിലുണ്ട്. “ഭയവും ആശങ്കയും ഒഴിവാക്കണമെന്നതാണ് ഏറെ പ്രധാനം. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടത്.”- പ്രിയങ്ക ജനങ്ങളോട് അഭ്യര്‍ഥിച്ചു. നമുക്ക് ഉത്തരവാദിത്ത ബോധമുള്ള ജനതയാകാമെന്നും കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്ക്കരണ ദൗത്യത്തില്‍ പങ്കാളിയാകാമെന്നും കോണ്‍ഗ്രസ് നേതാവ് ആഹ്വാനം ചെയ്തു.

Latest