Connect with us

Covid19

24 മണിക്കൂറിനുള്ളില്‍ 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 332 ആയി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി. അസുഖം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77 പേരില്‍ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം കേസുകളും സ്ഥിരീകരിച്ചത്. ഇതില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്.

പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. പുതിയതായി 13 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest