അവസാന രാത്രി ഉറക്കമില്ലാതെ നാല് പേരും

Posted on: March 20, 2020 8:51 am | Last updated: March 20, 2020 at 10:34 am

ന്യൂഡല്‍ഹി | വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് വധശിക്ഷ നടപ്പാക്കണമെന്ന കോടതി വിധി ഉണ്ടായിരുന്നതിനാല്‍ പ്രതികളോട് നേരത്തെ ഉറങ്ങാന്‍ വ്യാഴാഴ്ച തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ഭയ കേസ് പ്രതികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും ഒരു പോള കണ്ണടച്ചിരുന്നില്ല.

വധശിക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി വ്യാഴാഴ്ച അര്‍ധരാത്രിയും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍, നേരത്തെ പല തവണ ഉണ്ടായത് പോലെ വീണ്ടും സമയം നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതികള്‍. പ്രതികളായ അകക്ഷയ് സിങ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ രാത്രി വൈകിയും ഉണര്‍ന്നിരിക്കുകയായിരുന്നു. നാല് പേരും ഏറെ അസ്വസ്ഥരുമായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് നാല് പേരോടും കുളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയാറായില്ല. പ്രതികളിലൊരാല്‍ പ്രഭാത ഭക്ഷണം കഴിക്കാനും കൂട്ടാക്കിയില്ല. അവസാന ദിനം ജീവനക്കാരോട് ഒട്ടും സഹകരിക്കുന്ന തരത്തിലായിരുന്നില്ല പ്രതികളെന്നും ജയില്‍ അധികൃതര്‍ പറയുന്നു.