Connect with us

Kerala

കോതമംഗലം പള്ളി കേസ്: സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി | കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്. 1934ലെ ഭരണഘടന അനുസരിച്ച് വേണം കോതമംഗലം പള്ളിയുടെ ഭരണം നിര്‍വഹിക്കേണ്ടത്. സുപ്രീം കോടതി വിധിക്ക് എതിരാണ് പള്ളി ഏറ്റെടുത്തു നല്‍കാനുള്ള ഹൈക്കോടതി വിധി എന്ന വാദവും കോടതി തള്ളി.

ഓര്‍ത്തഡോക്‌സ് വികാരിക്ക് ഭരണനിര്‍വഹണത്തിന് യോഗ്യത ഇല്ലെന്ന യാക്കോബായ സഭയുടെ വാദത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി.