Connect with us

Covid19

യാത്രാ വിലക്ക്: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘം ക്വാലാലംപൂരില്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

ക്വാലാലംപൂര്‍ | കൊവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ സംഘത്തിന്റെ മടക്കം സംബന്ധിച്ച് ഇനിയും വ്യക്തതയായില്ല.

20 മണിക്കൂറോളമായി സംഘം വിമാനത്താവളത്തില്‍ കഴിയുകയാണ്. വിദേശകാര്യ മന്ത്രാലയം ഇടപെട്ട് തിരിച്ചെത്തിക്കുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമായില്ല. ഇന്ത്യയിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ ഇവര്‍ക്കുള്ള വിമാനത്തിന് ഇതുവരെ പുറപ്പെടാന്‍ സാധിച്ചിട്ടില്ല

എഴുപത് മലയാളികള്‍ ഉള്‍പ്പെടെ നാനൂറിലേറെപ്പേര്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സംഘം . ഇവര്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.

Latest