കോവിഡ് 19 : സഊദിയിൽ ജുമുഅഃയും ജമാഅത്തും ഇനി ഇരുഹറമുകളിൽ മാത്രം

Posted on: March 17, 2020 10:30 pm | Last updated: March 25, 2020 at 4:33 pm

ദമാം  | പഴുതടച്ച കോവിഡ് -19 ആരോഗ്യ  പ്രതിരോധ പ്രവർത്തങ്ങളുടെ  ഭാഗമായി  സഊദിയിൽ പള്ളികളിലെ  ജുമുഅഃയും -ജമാഅത്ത് നിസ്കാരങ്ങൾ താത്കാലികമായി നിർത്തിവെച്ചു .അതേസമയം ഇരുഹറമുകളിലെയും ജുമുഅഃ ജമാഅത്ത് നിസ്കാരങ്ങൾക്ക് നിയമം ബാധകമല്ലെന്നും സഊദി പണ്ഡിത സഭ അറിയിച്ചു

പള്ളികളിലെ ബാങ്കുവിളികൾ തുടരും . വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പടുത്തിയതെന്നും  സഊദി പണ്ഡിത സഭ അറിയിച്ചു