Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ചില്‍ ഇടപാടുകള്‍ നിര്‍ത്തി

Published

|

Last Updated

ദുബൈ | ചില പ്രവര്‍ത്തന വെല്ലുവിളികള്‍ കാരണം യു എ ഇ എക്‌സ്‌ചേഞ്ച് ശാഖകളില്‍ പുതിയ ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് അധികൃതര്‍ അറിയിച്ചു.
“ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും പുതിയ ഇടപാടുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു. നിലവിലുള്ള എല്ലാ ഇടപാടുകളും കഴിയുന്നത്ര വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഞങ്ങളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളും യു എ ഇ എക്‌സ്‌ചേഞ്ച് ശാഖകളും ഉപയോക്താക്കളുടെ അന്വേഷണങ്ങളെ പിന്തുണക്കാന്‍ തുറന്നിരിക്കും. അസൗകര്യമുണ്ടായതിന് ഉപയോക്താക്കളോട് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുപ്രസ്താവന ചൂണ്ടിക്കാട്ടി. കൊറോണയുമായി ബന്ധപ്പെട്ടല്ല പ്രശ്‌നങ്ങള്‍.

---- facebook comment plugin here -----

Latest