Connect with us

Bahrain

ബഹ്‌റൈനില്‍ രണ്ട് ഇന്ത്യക്കാരടക്കം എട്ട് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ  | ബഹ്‌റൈനില്‍ രണ്ട് ഇന്ത്യക്കാരടക്കം എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 പിടിപെട്ടവരുടെ എണ്ണം 155 ആയി ഉയര്‍ന്നു

ചൊവ്വാഴ്ചയാണ് രണ്ടു ഇന്ത്യക്കാര്‍രുടെ പരിശോധനാ ഫലം പുറത്ത് വന്നത്. ഇവര്‍ കോവിഡ് രോഗ ബാധിതനായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് രോഗം പിടിപെടാന്‍ കാരണമായത് . ഇവരെ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്

13282 പേരെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയതായും ,ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേ ശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് വൈറസ് പരിശോധനാ ഫലം പത്തുമിനിട്ടിനകം തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണം രാജ്യത്ത് ഉടന്‍ എത്തിക്കുമെന്ന് കോവിഡ് 19 കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ . മനാഫ് അല്‍ ഖഹ്താനി അറിയിച്ചു

Latest