Connect with us

Covid19

ഇന്ത്യ കൊവിഡ് 19ന്റെ രണ്ടാം ഘട്ടത്തില്‍; സാമൂഹിക വ്യാപനമുണ്ടാകില്ലെന്ന് പ്രതീക്ഷ: ഐ സി എം ആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19ന്റെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ (ഐ സി എം ആര്‍) ബല്‍റാം ഭാര്‍ഗവ. വളരെ നിര്‍ണായകമായ ഒരു ഘട്ടമാണിത്. നാലു ഘട്ടങ്ങളാണ് കൊവിഡ് 19നുള്ളത്. സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാം ഘട്ടത്തിലേക്കു നമ്മള്‍ പോകില്ലെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിടുന്ന നടപടി എത്ര ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ നടപടികള്‍ കൈക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സാമൂഹിക വ്യാപനം നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാകില്ലെന്നും ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഭാര്‍ഗവ പറഞ്ഞു.

വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് രോഗം പിടിപെടുന്നതാണ് കൊവിഡ് 19ന്റെ ഒന്നാം ഘട്ടം. അങ്ങനെ പകര്‍ന്നു കിട്ടുന്നവരില്‍ നിന്ന്‌ അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നതാണ് രണ്ടാമത്തെത്. ഇറാന്‍, കൊറിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ സംഭവിച്ചതു പോലെ സാമൂഹിക വ്യാപനം നടക്കുന്നതാണ് മൂന്നാമത്തെ ഘട്ടം. നാലാം ഘട്ടത്തില്‍ ചൈനയിലെതു പോലെ മഹാമാരിയായി ഇതു മാറും. കഴിഞ്ഞ 14 ദിവസത്തിനിടെ, അന്താരാഷ്ട്ര വിമാനങ്ങളില്‍ രാജ്യത്ത് എത്തിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും പരിശോധനക്ക് വിധേയരാകണമെന്ന് ഭാര്‍ഗവ നിര്‍ദേശിച്ചു.

ഇതു വരെ 150 രാഷ്ട്രങ്ങളിലും ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളിലും കൊവിഡ് 19 വൈറസ് പടര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഫെബ്രുവരി രണ്ടിന് മൂന്ന് കൊവിഡ് കേസുകള്‍ ഉണ്ടായിരുന്നത് മാര്‍ച്ച് 17ല്‍ എത്തിയപ്പോള്‍ 137 ആയി ഉയര്‍ന്നു.

---- facebook comment plugin here -----

Latest