Connect with us

Covid19

കൊവിഡ് 19: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് നടക്കും. വൈകിട്ട് നാലിനാണ് യോഗം. സെന്‍സസുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ചിരുന്ന യോഗമാണ് പ്രതിപക്ഷത്തിന്റെ കൂടി നിര്‍ദേശം മാനിച്ച് കൊവിഡ് ചര്‍ച്ച ചെയ്യുന്ന അജന്‍ഡയിലേക്കു മാറ്റിയത്.

സര്‍ക്കാര്‍ നടത്തുന്ന ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹായവും തേടുന്നതിനാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. അതേസമയം, കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മൂന്നാറിലെ കെ ടി ഡി സി ടീ കൗണ്ടി റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടതുള്‍പ്പെടെ സര്‍ക്കാറിന് സംഭവിച്ച വീഴ്ചകള്‍ പ്രതിപക്ഷം യോഗത്തില്‍ ഉന്നയിക്കും.

Latest