Connect with us

Covid19

ഡോക്ടര്‍ക്ക് കൊവിഡ്; ശ്രീചിത്ര ആശുപത്രിയില്‍ ജാഗ്രത, അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | ഡോക്ടര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്‌ ആശുപത്രിയില്‍ അതീവ ജാഗ്രത. ആശുപത്രിയിലെ അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്‌പെയിനില്‍ പഠനാവശ്യത്തിന് പോയി മാര്‍ച്ച് ഒന്നിന് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടര്‍ തുടര്‍ ദിവസങ്ങളില്‍ ആശുപത്രിയില്‍ പോവുകയും രോഗികളെ ചികിത്സിക്കുകയും ചെയ്തു.

ഇതോടെ, ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചേക്കുമെന്നാണ് സൂചന.

Latest