Connect with us

International

കൊവിഡ് 19: വെള്ളിയാഴ്ച മുതൽ സഊദിയിലെത്തിയവർ പുറത്തിറങ്ങരുത്; കർശന നിയന്ത്രണവുമായി ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ദമാം | വിദേശ രാജ്യങ്ങളിൽ നിന്നും മാർച്ച് 12 വെള്ളിയാഴ്ച മുതൽ  സഊദിയിലെത്തിയവർ താമസ സ്ഥലത്തെ റൂമുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അവരുടെ മുറികളിൽ തന്നെ കഴിയണമെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

സഊദിയിലേക്കുള്ള പ്രവേശന വിലക്ക്  താത്കാലികമായി എഴുപത്തിരണ്ട് മണിക്കൂർ സമയത്തേക്ക് ഇളവ് വരുത്തിയിരുന്നു. ഇതേ തുടർന്ന്  ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി സ്വദേശികളും -വിദേശികളുമായി നിരവധി പേരാണ് സഊദിയിലെത്തിയത്.

പ്രവേശന തിയതി മുതൽ 14 ദിവസത്തേക്ക് നിർദ്ദേശം കർശനമായും പാലിക്കണം. ഇത്രയും ദിവസം ജോലി ഇളവ് ലഭിക്കുന്നതിനായി ഇവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി http://onelink.to/yjc3nj  ആപ്ലിക്കേഷൻ ലിങ്ക് വഴി അപേക്ഷിച്ചാൽ രണ്ടു ദിവസത്തിനകം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു