Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ 48 ലക്ഷം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി ഉയരും.

ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തോടെയാണ് വര്‍ധനയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 48 ലക്ഷം ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും 1.13 കോടി കുടുംബങ്ങള്‍ക്കും ഈ നീക്കം ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ സര്‍ക്കാരിന് 14,595 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുക.

2016 ജനുവരിയിലാണ് ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ഓരോ വര്‍ഷവും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തിയ്യതികളില്‍ പ്രാബല്യത്തില്‍ വരും വിധമാണ് ക്ഷാമബത്ത കണക്കാക്കുന്നത്. മാര്‍ച്ച് സെപ്തംബര്‍ മാസങ്ങളിലാണ് ഇത് നല്‍കുന്നത്. ണപ്പെരുപ്പത്തിന്റെ ഉയര്‍ച്ചയുടെയും അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയുടെയും അടിസ്ഥാനത്തിലാണ് ക്ഷാമബത്ത കണക്കാക്കുന്നത്.