Connect with us

Kerala

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടിയ ആള്‍ അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍ | ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി കച്ചവടക്കാരിയില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ കൊട്ടിയൂര്‍ അമ്പായത്തോട് തൊണ്ണമാക്കില്‍ തോമസ് എന്നയാളാണ് അറസ്റ്റിലായത്.

മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി റോഡിലെ ലോട്ടറി വില്‍പനക്കാരി ബിന്ദുവിനെ കബളിപ്പിച്ച് തോമസ് 5,000 രൂപ തട്ടിയെടുത്തിരുന്നു
കഴിഞ്ഞ ആറാം തീയതിയാണ് സംഭവം നടന്നത്. ഫെബ്രുവരി 28ന് നറുക്കെടുത്ത ലോട്ടറി ടിക്കറ്റ് തിരുത്തിയാണ് തോമസ് തട്ടിപ്പ് നടത്തിയത്. സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തോമസിനെ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.

Latest