Connect with us

Covid19

കൊവിഡ് ജാഗ്രത: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. കാര്യോപദേശക സമിതിയുടേതാണ് തീരുമാനം . ഏപ്രില്‍ എട്ട് വരെ നടത്താനിരുന്ന സമ്മേളനം ഇന്നത്തോടെ അവസാനിക്കും.

പ്രതിപക്ഷം ഇതിനെ എതിര്‍ത്തു. സഭാ സമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യ ഭീതിയുണ്ടാക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഇത് തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി സഭയില്‍ അറിയിക്കും.

ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രധാന കാര്യം കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുന്ന സമയത്ത് നിയമസഭാ സമ്മേളനവുമായി മുന്നോട്ടുപോകുന്നത് ശരിയല്ല എന്നായിരുന്നു.
വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയില്‍ വിശദമായ ചര്‍ച്ച ഇനി നടക്കേണ്ടതുണ്ട്. ഈ സര്‍ക്കാരിന്റെ അവസാനത്തേതാണ് ഇത്തരമൊരു ചര്‍ച്ച. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് എന്ന ആക്ഷേപമാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.

ധനകാര്യബില്‍ ചര്‍ച്ചയോടെയേ പാസാക്കാവൂ എന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയില്‍ ആവശ്യപ്പെട്ടു.