Connect with us

International

കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് സ്ഥീരീകരിച്ചു

Published

|

Last Updated

ഒട്ടാവ | കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകി പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സോഫി ഗ്രിഗറി ട്രൂഡോക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും അവര്‍ ഐസോലേഷനില്‍ തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സോഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. യു കെയില്‍ നടന്ന ഒരു പരിപാടിയില്‍ സോഫി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ട്രൂഡോക്ക് കോവിഡ്19 ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളെ തുടര്‍ന്ന് അദ്ദേഹം ഐസോലേഷനില്‍ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് സോഫിക്ക് ചെറിയ പനി അനുഭവപ്പെട്ടത്. ഉടനെ ട്രൂഡോയും ഭാര്യയും പൊതു സമ്പര്‍ക്കം ഒഴിവാക്കുകയും സ്രവങ്ങള്‍ പരിശോധനക്ക് നല്‍കുകയും ചെയ്തിരുന്നു.
അടുത്ത രണ്ട് ദിവസങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ ജസ്റ്റിന്‍ ട്രൂഡോ റദ്ദാക്കിയിട്ടുണ്ട്.